04:28am 25 September 2026
NEWS
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ നന്ദു കൃഷ്ണ (കണ്ണൻ-27) അന്തരിച്ചു.
23/09/2026  06:09 PM IST
സണ്ണി ലുക്കോസ്
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ നന്ദു കൃഷ്ണ (കണ്ണൻ-27) അന്തരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് വീടിന് സമീപം മാങ്ങാനത്ത് വച്ചാണ് അപകടം ഉണ്ടായത്. നന്ദുവും, സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.സുഹൃത്ത് കാര്യമായ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു.മാങ്ങാനം മാങ്കൂട്ടത്തിൽ റജിയുടെയും,  ഷീജയുടെയും ഏക മകനാണ്.2020- 2025 കാലഘട്ടത്തിൽ 22-ാം വയസിലാണ് നന്ദു ബിജെപി പ്രതിനിധിയായി വിജയപുരം പഞ്ചായത്ത് ആശ്രമം 11-ാം വാർഡിൽ നിന്നും വിജയിക്കുന്നത്.അന്ന് കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം കൂടിയായിരുന്നു നന്ദു കൃഷ്ണ. പിന്നീട് കഴിഞ്ഞ 2025 ലെ  തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. സംസ്കാരം നാളെ 3:30 ന് നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img