11:07am 13 November 2026
NEWS
വധശ്രമം കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഒരു വര്‍ഷം തടവ്
08/11/2025  09:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വധശ്രമം കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഒരു വര്‍ഷം തടവ്

കിഴക്കമ്പലം :  വധശ്രമകേസില്‍ പ്രതിയായ കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാറിനും കൂട്ടാളിക്കും ഒരു വര്‍ഷം തടവ് വിധിച്ച് കോടതി. ട്വിന്റി20 പ്രവര്‍ത്തകന്‍ ജോയി ജോണിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ (എം) നേതാവുമായ അനില്‍ കുമാറിനും കൂട്ടുപ്രതി സക്കീറിനും ഒരു വര്‍ഷം വീതം കാക്കനാട് ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി തടവ് ശിക്ഷ നല്‍കിയത്. തടിയിട്ടപറമ്പ് പോലീസ് 2018 മാര്‍ച്ച് ഒമ്പതിന് രജിസ്റ്റര്‍ ചെയ്തത് കേസിലാണ് കോടതി വിധി. കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി20 പാര്‍ട്ടി പിടിച്ചതിനുശേഷം  പെരുമ്പാവൂര്‍ പുക്കാട്ടുപടി റോഡിന്റെ വീതികൂട്ടി നവീകര പ്രവര്‍ത്തികള്‍ നടത്തി. ഇത് തടയാന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎംന്റെ ഗുണ്ടകള്‍ ശ്രമിച്ചു. ഇതിനെ ചോദ്യംചെയ്ത ട്വിന്റി 20 പ്രവര്‍ത്തകന്‍ ജോയി ജോണിനെ കൂട്ടംകൂടി ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തടിയിട്ടപോലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് അത്യാഹിതം ഒഴിവായത്. ഈ കേസിലാണ് പ്രതികാളായ അനില്‍ കുമാറിനും, സക്കീറിനും ഒരുവര്‍ഷം വീതം വിചാരണ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ട്വന്റി20 പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന അഴിമതി രഹിത സമഗ്ര വികസന മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം ഗുണ്ടായിസത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ട്വന്റി20 പാര്‍ട്ടി ലീഡര്‍ സാബു എം.ജേക്കബ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img