01:28am 06 September 2026
NEWS
ഭാര്യയുടെ ചികിത്സാചെലവിനും കടബാധ്യത തീർക്കാനുമായി വീട് സമ്മാനമായി വാഗ്ദാനം ചെയ്ത് നറുക്കെടുപ്പ് നടത്താനൊരുങ്ങി; മുൻ പ്രവാസി അറസ്റ്റിൽ
22/12/2025  06:49 PM IST
nila
 ഭാര്യയുടെ ചികിത്സാചെലവിനും കടബാധ്യത തീർക്കാനുമായി വീട് സമ്മാനമായി വാഗ്ദാനം ചെയ്ത് നറുക്കെടുപ്പ് നടത്താനൊരുങ്ങി; മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ: 1500 രൂപയുടെ കൂപ്പൺ വാങ്ങുന്നവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും സമ്മാനമായി വാഗ്ദാനം ചെയ്ത മുൻ പ്രവാസി അറസ്റ്റിൽ. കേളകം അടയ്ക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് ലോട്ടറി നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് ഇടപെട്ടത്. 

ഭാര്യയുടെ കാൻസർ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനുമായാണ് കൂപ്പൺ പദ്ധതി ആരംഭിച്ചതെന്ന് ബെന്നി പറഞ്ഞു. 35 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കോവിഡ് പ്രതിസന്ധിയും സംരംഭ പരാജയവും കടം വർധിപ്പിച്ചു. ചികിത്സയ്ക്കായി 21 ദിവസം കൂടുമ്പോൾ 2.75 ലക്ഷം രൂപ ആവശ്യമായിരുന്നു. ഏകദേശം 9000 കൂപ്പണുകൾ വിറ്റതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img