09:21pm 17 June 2026
NEWS
പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എല്‍ഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി
17/06/2026  06:53 PM IST
സണ്ണി ലുക്കോസ്
പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എല്‍ഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്‌എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എല്‍ഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.

പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കില്‍ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതില്‍ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നല്‍കിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികള്‍ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നല്‍കിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.

മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img