02:02pm 12 November 2026
NEWS
വിരമിച്ചതിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

29/04/2026  04:44 PM IST
nila
വിരമിച്ചതിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

 

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ചതിനാണ് മോട്ടോർവാ​ഹന വകുപ്പിന്റെ നടപടി. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒയാണ് ടോമിൻ തച്ചങ്കരിക്ക് പിഴയിട്ടത്. 250 രൂപയാണ് തച്ചങ്കരി പിഴയടക്കേണ്ടി വന്നത്. 

പാർക്കിങ് ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്നാണ് കണ്ടെത്തൽ.  ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ  തുടർനടപടി വേണ്ടന്നാണ് പൊലീസ് നിലപാട് . കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് കാണപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img