01:09am 18 January 2026
NEWS
സിപിഐ വിട്ട വനിതാ നേതാവ് കോൺ​ഗ്രസിലേക്ക്
17/11/2025  09:01 AM IST
nila
സിപിഐ വിട്ട വനിതാ നേതാവ് കോൺ​ഗ്രസിലേക്ക്

സിപിഐ വിട്ട വനിതാ നേതാവ് കോൺ​ഗ്രസിലേക്ക്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ട് ഡിസിസിയിൽ വച്ചാകും ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി അംഗത്വം സ്വീകരിക്കുക. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് ശ്രീനാദേവിയെ കോൺ​ഗ്രസ് മത്സരിപ്പിക്കും എന്നാണ് സൂചന. സിപിഐ സ്ഥാനാർഥിയായി മത്സരിച്ച  പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വച്ചതായും ശ്രീനാദേവി നവംബർ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img