05:28am 01 May 2026
NEWS
സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു
23/08/2025  06:14 AM IST
nila
സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എൺപത്തിമൂന്നാമത്തെ വയസിലാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന സുധാകർ റെഡ്ഡി രണ്ടുതവണ ലോക്സഭാം​ഗവുമായിട്ടുണ്ട്. 

തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. സിപിഐയുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 2012-ൽ എ.ബി.ബർധന്റെ പിൻഗാമിയായാണ് സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് 2019-ൽ സ്ഥാനമൊഴിഞ്ഞത്. 1998, 2004 എന്നീ വർഷങ്ങളിൽ നൽദൊണ്ട മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img