05:08am 13 November 2026
NEWS
എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാൻ സബ്സ്ക്രൈബ് ചെയ്യാം; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ച് ആദിലയും നൂറയും
07/03/2026  11:05 AM IST
nila
എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാൻ സബ്സ്ക്രൈബ് ചെയ്യാം; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ച് ആദിലയും നൂറയും

മലയാളികൾക്ക് സുപരിചിതമായ പേരുകളാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിളായ ഇരുവരും ബി​ഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് കൂടുതൽ ആളുകൾക്ക് പരിചിതരായത്. ഷോയ്ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്ന ഇവർക്കിപ്പോൾ വലിയൊരു ആരാധകവൃന്ദവും രൂപപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് പരിപാടിക്ക് ശേഷം ജോലി, വ്ലോഗിങ് തുടങ്ങിയവയുമായി തിരക്കിലായ ഇരുവരുടെയും പുതിയ നീക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ സംവിധാനം ആരംഭിച്ചതാണ് ആദിലയും നൂറയും പ്രഖ്യാപിച്ചിരിക്കുന്നത്.

എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാൻ സബ്സ്ക്രൈബ് ചെയ്യാമെന്ന അറിയിപ്പോടെയാണ് ഇരുവരും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇതോടെ എന്താണ് പ്രത്യേകമായി ലഭിക്കുക എന്നറിയാൻ നിരവധി പേരാണ് സബ്സ്ക്രിപ്ഷൻ എടുത്തത്. പ്രതിമാസം 399 രൂപയാണ് സബ്സ്ക്രിപ്ഷൻ ഫീസ്.

ഇതിനകം 845 പേർ സബ്സ്ക്രൈബ് ചെയ്ത നൂറയാണ് ഈ കാര്യത്തിൽ മുന്നിൽ. 12 സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവച്ചിട്ടുണ്ട്. അതേസമയം ആദിലയ്ക്ക് 503 സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. 31 സ്റ്റോറികൾ ഇതിനകം ആദില പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വിവിധ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത്തരം സബ്സ്ക്രിപ്ഷൻ ആരംഭിക്കേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യം ചിലർ ഉയർത്തുമ്പോൾ, നല്ല കണ്ടന്റുകൾ നൽകുന്നുവെങ്കിൽ പിന്തുണ നൽകാമെന്ന നിലപാടും മറ്റുചിലർ പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img