07:18pm 09 November 2026
NEWS
തൊമ്മൻകുത്തിൽ കുരിശ് പൊളിച്ചുമാറ്റിയ സംഭവം വിവാദമായതിന് പിന്നാലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം
03/06/2025  07:55 AM IST
nila
തൊമ്മൻകുത്തിൽ കുരിശ് പൊളിച്ചുമാറ്റിയ സംഭവം വിവാദമായതിന് പിന്നാലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം

ഇടുക്കി തൊമ്മൻകുത്ത് നാരങ്ങാനത്ത് കുരിശ് പൊളിച്ചുമാറ്റിയ സംഭവം വിവാദമായതിന് പിന്നാലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം. കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. കെ മനോജിനെ പത്തനാപുരത്തേക്കാണ് സ്ഥലംമാറ്റിയത്. തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളി ഇടവക വിശ്വാസികൾ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചുമാറ്റിയത് വലിയ വിവാദമായിരുന്നു. 

സംരക്ഷിത വനഭൂമിയിലാണെന്നാരോപിച്ചാണ് വിശ്വാസികൾ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചുമാറ്റിയത്. എന്നാൽ, വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. കുരിശ് പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് തൊമ്മൻകുത്ത് ഇടവക വിശ്വാസികൾ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. വനംവകുപ്പ് നടപടിക്കെതിരെ കോൺഗ്രസും സിപിഎമ്മും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റിയത്. റേയ്ഞ്ച് ഓഫീസറുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img