02:06pm 10 November 2026
NEWS
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിനഖം ലോക്കറ്റിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി
12/07/2025  09:43 AM IST
സുരേഷ് വണ്ടന്നൂർ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിനഖം ലോക്കറ്റിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി

തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പുലിനഖം ലോക്കറ്റ് ധരിച്ചെന്ന് ആരോപിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ മൊഴി രേഖപ്പെടുത്താൻ പരാതിക്കാരന് വനം വകുപ്പ് നോട്ടീസ് അയച്ചു. തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകിയ ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ ഭാരവാഹിയായ എ.എ. മുഹമ്മദ് ഹാഷിമിനാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നോട്ടീസ് നൽകിയത്.

ജൂലൈ 21-ന് നേരിട്ട് ഹാജരായി മൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്ക് ബലം നൽകുന്ന തെളിവുകളും സാക്ഷികളെയും ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 50 (7) പ്രകാരമാണ് നടപടി. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമെന്ന് വനം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. തൃശ്ശൂരിലും കണ്ണൂരിലുമായി നടന്ന രണ്ട് പൊതുപരിപാടികളിൽ സുരേഷ് ഗോപി പുലിനഖം ലോക്കറ്റ് ധരിച്ച് പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img