02:39am 10 September 2026
NEWS
വീടിൻ്റെ കഴുക്കോലിൽക്കയറിപ്പറ്റിയ കരിമൂർഖനെ ഫോറസ്റ്റ് കെയർടേക്കർ സാം ജോൺ വലയിലാക്കി
09/01/2026  09:45 PM IST
nila
വീടിൻ്റെ കഴുക്കോലിൽക്കയറിപ്പറ്റിയ കരിമൂർഖനെ ഫോറസ്റ്റ് കെയർടേക്കർ സാം ജോൺ വലയിലാക്കി

തിരുവൻവണ്ടൂർ : വീടിൻ്റെ കഴുക്കോലിൽക്കയറിപ്പറ്റിയ കരിമൂർഖനെ ഫോറസ്റ്റ് കെയർടേക്കർ സാം ജോൺ വലയിലാക്കി.
തിരുവൻവണ്ടൂർ മാലിയിൽ പേരകത്ത് രാധാകൃഷ്ണൻ്റെ വീടിൻ്റെ മേൽക്കൂരയിലെ കഴുക്കോലിലാണ് മൂർഖൻ കയറിക്കൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം
 മകൾ ശ്രീലക്ഷ്മി മുറിക്കുള്ളിൽ വിശ്രമിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൂർഖൻ കഴുക്കോലിൻ്റെ ഇടയിലൂടെ ഇഴഞ്ഞ് തൊട്ടടുത്ത മുറിയിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അയൽവാസിയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ സ്മിതാ രാജേഷിനെ വിളിച്ച് വിവരം ധരിപ്പിക്കുകയും തുടർന്ന്
ഫോറസ്റ്റ് കെയർടേക്കർ പൂമല സാമിനെ വിവരമറിയിച്ചു.. സാം എത്തി ഏറെ പരിശ്രമത്തിലൊടുവിലാണ് മേൽക്കൂരയിൽ നിന്നും പാമ്പിനെ താഴെ ഇറക്കി പിടികൂടിയത്. പാമ്പിനെ
 ഫോറസ്റ്റിന് കൈമാറും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img