NEWS
ഖത്തർ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തായി വിദേശ നിക്ഷേപം; 157 ബില്യൺ റിയാലിന്റെ വളർച്ച
08/04/2026 09:49 PM IST
nila

ദോഹ: ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഊർജ്ജം പകർന്ന് വിദേശ നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്. 2025 മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) 157 ബില്യൺ ഖത്തർ റിയാലിലെത്തി. 2024-നെ അപേക്ഷിച്ച് നിക്ഷേപ പ്രവാഹത്തിൽ 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ശതമാനം വിദേശ ഉടമസ്ഥാവകാശം, നികുതി ഇളവുകൾ, ലാഭം പൂർണ്ണമായി തിരിച്ചുകൊണ്ടുപോകാനുള്ള അനുമതി തുടങ്ങിയവ ആഗോള നിക്ഷേപകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു.2024-ൽ മാത്രം 241 പുതിയ നിക്ഷേപ പദ്ധതികളിലൂടെ 9,300-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് സാധിച്ചു.എണ്ണ, വാതക വരുമാനത്തെ മാത്രം ആശ്രയിക്കാതെ ടെക്നോളജി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം വഴിതിരിച്ചുവിടുന്നതിൽ ഖത്തർ വിജയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











