
കൊച്ചി: ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ അർബാനിയ ഡീലക്സ് 28.70 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ പ്രീമിയം യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. മെച്ചപ്പെട്ട പ്രകടനം, ആഡംബര ഇന്റീരിയർ, അത്യാധുനിക സാങ്കേതികവിദ്യ, യാത്രക്കാരുടെ സൗകര്യം എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് പുതിയ അർബാനിയ ഡീലക്സ് ഒരുക്കിയിരിക്കുന്നത്. ഡീലക്സിൽ മെഴ്‌സിഡീസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 134 ബി.എച്ച്.പി. കരുത്തും 350 എൻ.എം. ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഡ്രൈവിംഗ് അനുഭവവും ഉറപ്പാക്കുന്നതാണ് ഈ എൻജിൻ.
ഇന്റീരിയറിലെ മാറ്റങ്ങളാണ് അർബാനിയ ഡീലക്‌സിന്റെ ഹൈലൈറ്റ്. ലെതറേറ്റ് സീറ്റുകൾ, മികച്ച അപ്‌ഹോൾസ്റ്ററി, വുഡ് ഫിനീഷ് ഫ്‌ളോറുകൾ എന്നിവയാണ് യാത്രക്കാരുടെ കംഫർട്ടിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും ത്രീ പോയന്റ് സീറ്റ് ബെൽറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ്, ഫോർ വീൽ ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, എബിഎസ്, ഇബിഡി, ഇടിഡിസി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.
Photo Courtesy - Google










