01:41pm 13 November 2026
NEWS
ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങൾ രചിച്ച കഥകളുടെ സമാഹാരമായ കാര്യസ്ഥൻ എന്ന പുസ്തകം പ്രകാശനം ചെയ്തു.
03/05/2025  05:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങൾ രചിച്ച കഥകളുടെ സമാഹാരമായ  കാര്യസ്ഥൻ  എന്ന പുസ്തകം പ്രകാശനം ചെയ്തു.

എറണാകുളം : എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റ് എൻ എം ബാദുഷയ്ക്ക്  നല്കിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.ഷാജി പട്ടിക്കര എഡിറ്റ് ചെയ്ത് ഈ പുസ്തകത്തിൽ ഷിബു ജി സുശീലൻ,എൻ എം ബാദുഷ,എൽദോ ശെൽവരാജ്,സിദ്ധു പനക്കൽ, ഷാജി പട്ടിക്കര,ജയേഷ് തമ്പാൻ,ഗോകുലൻ പിലാശ്ശേരി,ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീൻ അടൂർ,സാബു പറവൂർ,ഷാഫി ചെമ്മാട്,കല്ലാർ അനിൽ,സുധൻ രാജ്, ഷൈജു ജോസഫ്, തങ്കച്ചൻ മണർകാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസ്‌ലം പുല്ലേപടി,അഷ്റഫ് പഞ്ചാര,ലിജു നടേരി എന്നിവരുടെ ഇരുപത്തിനാല് കഥകളാണ് ഉള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img