01:12pm 03 November 2026
NEWS
റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു.
03/11/2026  11:20 AM IST
ചെറുകര സണ്ണിലൂക്കോസ്
റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു.

 

ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ 300 രൂപയിലെത്തി. റബ്ബർ ബോർഡ് വിലയും 300-ൽ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ആർ.എസ്.എസ് 4-ന്റെ വില 266.69 രൂപയാണ്. ആഭ്യന്തര മാർക്കറ്റിലെ റബ്ബറിന്റെ ലഭ്യതക്കുറവും വിപണിയിലെ കടുത്ത ഡിമാൻഡുമാണ് വില റെക്കോർഡിലേക്ക് എത്തുവാൻ കാരണമായത്. കൂടാതെ, പല കർഷകരും ഷീറ്റ് റബ്ബർ ഉൽപ്പാദിപ്പിക്കുന്നതിന് പകരം ലാറ്റക്സ് (റബ്ബർ പാൽ) ആയി വിൽക്കാൻ തുടങ്ങിയതും ഷീറ്റിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img