04:34pm 11 November 2026
NEWS
ഫൊപ്റ്റാ ഓണാഘോഷം ഒക്ടോബർ 24 ന് അബുഹമൂർ ഐസിസി അശോകാ ഹാളിൽ
23/10/2025  10:35 AM IST
nila
ഫൊപ്റ്റാ ഓണാഘോഷം ഒക്ടോബർ 24 ന്  അബുഹമൂർ  ഐസിസി അശോകാ ഹാളിൽ

ദോഹ:  ഖത്തറിലെ പത്തനംതിട്ട ജില്ലാപ്രവാസികളുടെ സാംസ്‌കാരിക കൂട്ടയ്മ്മയായ ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട - ഫോപറ്റാ ഖത്തർ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . .
ഒക്ടോബർ 24 വെള്ളിയാഴ്ച് അബുഹമൂർ  ഐസിസി അശോകാ ഹാളിൽ  ആകും  ഓണാഘോഷ പരിപാടികൾക്ക്  വേദിയാകുക. മാവേലി വരവേല്പ്പ് ,തിരുവാതിര ,വഞ്ചിപ്പാട്ട് ,അത്തപ്പൂക്കളമത്സരങ്ങൾ ,വടം വലി,കുട്ടികളുടെ ഫാഷൻ ഷോ ,ചെണ്ട മേളം ,സംഘനൃത്യങ്ങൾ ,സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ,ഗാനമേള ,കേരളീയ സാംസ്കാരിക തനിമകൾ ഉൾകൊള്ളുന്ന വൈവിധ്യങ്ങളായ കലാപരിപാടികൾ  അവതരിപ്പിക്കും.ഉച്ചക്ക്മു12 മുതൽ  വിഭവ സമൃദ്ധ്മായ  ഓണസദ്യ നടക്കും .
സാംസ്‌കാരിക സമ്മേളനം ഖത്തർ ഇന്ത്യൻ എംബസി ഹെഡ് ഓഫ് കോൺസുലാർ ഡോ :വൈഭവ് താണ്ഡലേ ഉൽഘാടനം ചെയ്യും .പ്രമുഖ സമൂഹിക പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻറെ സ്ഥാപകനുമായ   DR പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിക്കും.ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾ തുടങ്ങിൽ വിവിധ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും 
ഐശ്വര്യ രാജീവും സംഘവും  അവതരിപ്പിക്കുന്ന നൃത്യ നൃത്യങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കും .വാർത്ത സമ്മേളനത്തിൽ മുൻ ജനറൽ സെക്രെട്ടറി സുരേഷ് കുമാർ ,പ്രസിഡന്റ് ഷംനാദ് ഷംസുദീൻ ,ജനറൽ സെക്രെട്ടറി അനീഷ് മാത്യു ,പ്രോഗ്രം കമ്മറ്റി കൺവീനർ ഉണ്ണികൃഷ്ണൻ നായർ  എന്നിവർ സന്നിഹിതരായിരിന്നു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img