11:44am 13 November 2026
NEWS
ക്യുഎൻബിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ഫുട്ബോൾ താരം അഷ്റഫ് ഹക്കിമി
20/02/2026  08:45 PM IST
nila
ക്യുഎൻബിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ഫുട്ബോൾ താരം അഷ്റഫ് ഹക്കിമി

 

ദോഹ: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ ക്യുഎൻബി (QNB) ഗ്രൂപ്പിന്റെ പുതിയ ആഗോള ബ്രാൻഡ് അംബാസഡറായി മൊറോക്കോയുടെയും പിഎസ്ജിയുടെയും സൂപ്പർ താരം അഷ്റഫ് ഹക്കിമിയെ നിയമിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ക്യുഎൻബിയുടെ പുതിയ റമദാൻ പരസ്യചിത്രത്തിലും ഹക്കിമി വേഷമിടും. മികവ്, സ്ഥിരോത്സാഹം തുടങ്ങിയ പൊതുവായ മൂല്യങ്ങൾ മുൻനിർത്തിയാണ് ആഗോള പ്രശസ്തനായ കായികതാരവുമായി ബാങ്ക് കൈകോർക്കുന്നത്. റയൽ മാഡ്രിഡിലൂടെ കരിയർ ആരംഭിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, പിഎസ്ജി എന്നീ പ്രമുഖ ക്ലബ്ബുകളിലൂടെ വളർന്ന ഹക്കിമിയുടെ ആഗോള സ്വാധീനം ക്യുഎൻബിയുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img