07:44pm 18 April 2026
NEWS
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്
15/08/2025  04:14 PM IST
nila
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്

സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഫുട്ബേൾ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരത്തിൽ കളിക്കാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്തുന്നത്. 

എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ലബ്ബായ സൗദിയിലെ അൽ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് സുപ്പർ താരം ഇന്ത്യയിൽ കളിക്കാൻ വഴിതെളിഞ്ഞിരിക്കുന്നത്. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ. അതിനാൽ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരേ ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തിയേക്കും. സെപ്റ്റംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതിൽ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അൽ നസ്ർ, പോട്ട് മൂന്നിൽ ബഗാനും നാലിൽ ഗോവയും. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ അൽ നസ്‌റും എഫ്‌സി ഗോവയും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img