03:05pm 10 November 2026
NEWS
ഫുട്ബോൾ ആകട്ടെ ലഹരി സ്കൂൾ വിദ്യാർത്ഥികൾക്കായി വേൾഡ് കപ്പ് ക്വിസ് മത്സരം വെള്ളിയാഴ്ച
07/07/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫുട്ബോൾ ആകട്ടെ ലഹരി സ്കൂൾ വിദ്യാർത്ഥികൾക്കായി വേൾഡ് കപ്പ് ക്വിസ് മത്സരം വെള്ളിയാഴ്ച

കൊച്ചി: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന 'ഫുട്ബോൾ ആകട്ടെ ലഹരി' ക്യാമ്പയിന് കൂടുതൽ കരുത്തുപകരാൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'വേൾഡ് കപ്പ് ക്വിസ് മത്സരം' സംഘടിപ്പിക്കുന്നു. കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരം ജൂലൈ 10, വെള്ളിയാഴ്ച നടക്കും.

എറണാകുളം ടൗൺഹാളിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, പോസിറ്റീവ് കമ്മ്യൂൺ കൊച്ചി ചാപ്റ്റർ, ഐ.എ.എം (IAM) സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ നിർവഹിക്കും.

മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ സമ്മാനിക്കും. കൂടാതെ, പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും നൽകി ആദരിക്കും. ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ഈ ക്വിസ് മത്സരത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img