04:35pm 10 November 2026
NEWS
ചാവറയിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
02/07/2026  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറയിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

കൊച്ചി ; ചാവറ കൾച്ചറൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഹോട്ടൽ മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഏവിയേഷൻ എന്നവയുടെ നേതുത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി "ഗോൾ  സ്റ്റോം " ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി.എം.ഐ. ഫുട്ബാൾ പെനാൽറ്റി കിക്ക് ചെയ്‌ത്‌  മത്സരം ഉദ്ഘാടനം ചെയ്തു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ, ഫിനാഷ്യൽ അഡ്‌മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ, എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ. എന്നിവർ വിദ്യാര്ഥികളോടൊപ്പം ഫുട്ബോൾ മത്സരത്തിൽ പങ്കു ചേർന്നു.ഹോട്ടൽ മാനേജ്‌മന്റ് വിഭാഗം മേധാവി ജെയ്‌മോൾ മേരി ടോം,ഏവിയേഷൻ വിഭാഗം മേധാവി, ടിയ തോമസ്, ജോ ഫിലിപ്പ്, ലെജു തോമസ്, അഷ് വിൻ  തോമസ് ,സേവ്യർ  നെൽബൻ     എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img