
കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി, "ഫുട്ബോളാകട്ടെ ലഹരി" എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ലോഗോ പ്രകാശനം കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ നിർവഹിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ഈ ക്യാമ്പയിന് തുടക്കമിടുന്നത്.
കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
സോക്കർ കാർണിവൽ, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ക്വിസ് മത്സരം, ഫുട്ബോൾ താരങ്ങളുടെ സംഗമവും ആദരവും, ലോകകപ്പ് മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം, മേയേഴ്സ് കപ്പ് എന്നിവയുൾപ്പെടെ ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ജൂൺ 11 മുതൽ ഡിസംബർ 31 വരെ സംഘടിപ്പിക്കും.
ലോഗോ പ്രകാശന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി. കെ. അഷ്റഫ്, ആന്റണി പൈനുതറ, കെ.എ മനാഫ്, സീന ടീച്ചർ, ജിസ്മി ജെറാൾഡ്, കൗൺസിർമാരായ എം.ജി അരിസ്റ്റോട്ടിൽ, വി.പി ചന്ദ്രൻ,നഗരസഭ സെക്രട്ടറി പി എസ് ഷിബു, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google










