10:52am 13 November 2026
NEWS
യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫുട്ബോൾ ആരവം 2026'
29/06/2026  08:11 PM IST
nila
 യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ആരവം 2026

ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫുട്ബോൾ ആരവം 2026' പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മുളക്കുഴ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ ആവേശപൂർവം നടന്നു.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശം യുവജനങ്ങൾക്കിടയിൽ കൂടുതൽ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കായികപ്രേമികളും യുവജനങ്ങളും പങ്കാളികളായി. പരിപാടി ആവേശകരമായ മത്സരങ്ങൾക്കും മികച്ച പങ്കാളിത്തത്തിനും സാക്ഷ്യം വഹിച്ചു.
യൂത്ത് കോൺഗ്രസ്‌ 
നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ച യോഗം 
 യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു 
സമ്മാനദാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. കെ. പ്രശാന്ത് നിർവഹിച്ചു.
മത്സരത്തിൽ സിറ്റി ഇരമത്തൂർ ഒന്നാം സമ്മാനവും നളന്ദ ചെറിയനാട് രണ്ടാം സമ്മാനവും നേടി.
പരിപാടിയിൽ അബു എബ്രഹാം വീരപ്പള്ളി, ഷെമീം റാവുത്തർ, പി. വി. ജോൺ, ജോയൽ ഉമ്മൻ, രതീഷ് കുമാർ, മുഹമ്മദ് ഫയാസ്, രോഹിത് രാമചന്ദ്രൻ, സനീഷ് മുളക്കുഴ, സുജിത് ആർ., സുബിൻ മാത്യു, പ്രവീൺ പ്രഭ, അജ്മൽ പി. എസ്., അക്ഷയ് തമ്പി,ജെയ്‌സൺ ചാക്കോ,ജിതിൻ  റോയി,ഗണേഷ്  തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img