NEWS
ഭക്ഷ്യസുരക്ഷാ നിയമലംഘനം: ഫ്ലാമിംഗോ റെസ്റ്റോറന്റ് 30 ദിവസത്തേക്ക് അടച്ചു
23/12/2025 07:12 PM IST
nila

ദോഹ:ഖത്തറിലെ ഫ്ലാമിംഗോ റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്.
ഡിസംബർ 17, 2025 മുതൽ പ്രാബല്യത്തിൽ വന്ന അടച്ചുപൂട്ടൽ 30 ദിവസം തുടരും. 1990-ലെ മനുഷ്യ ഭക്ഷണ നിയന്ത്രണ നിയമം (Law No. 08 of 1990) അതിന്റെ ഭേദഗതികളടക്കം ലംഘിച്ചതിനാലാണ് റെസ്റ്റോറന്റിനെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പരിശോധനകളും നിയമപരമായ നടപടികളും തുടരുമെന്നും, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










