NEWS
ഭക്ഷ്യ സുരക്ഷ സംഘം: കോഴിയും കുറ്റികുരുമുളക് തൈകളും വിതരണം ചെയ്തു
27/09/2025 06:14 PM IST
nila

പാണ്ടനാട് : കൃഷിവകുപ്പ് - ആത്മ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷ സംഘം 2025-26 പദ്ധതിയിൽ ജെ എൽ ജി ഗ്രൂപ്പിൽ പാണ്ടനാട് പഞ്ചായത്തിൽ അംഗങ്ങൾ ആയ 20 വനിതകൾക്ക് 5 കോഴി 4 കുറ്റികുരുമുളക് തൈകൾ, എച്ച് ഡി പി ഇ ഗ്രോബാഗ് എന്നിവ
വിതരണം ചെയ്തു. വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു. വൈസ് പ്രസിഡന്റ്
മനോജ് കുമാർ, വാർഡ് മെമ്പർമാരായ ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, കൃഷി ഭവൻ ഉദ്യോഗസ്ഥർ, ആത്മ പ്രതിനിധി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











