09:41pm 10 November 2026
NEWS
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
11/08/2025  02:29 PM IST
ചെറുകര സണ്ണിലൂക്കോസ്
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

349 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പൊതുമാർക്കറ്റിൽ വില കുറഞ്ഞതെന്ന് മന്ത്രി ജി ആർ അനിൽ.

529 രൂപ പൊതുമാർക്കറ്റിൽ വിലയുള്ള കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വില്പന തുടങ്ങി.

ഓണം അടുക്കുമ്പോൾ വില ഇനിയും കുറയും.

സപ്ലൈകോ ഓണചന്ത 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

26 മുതൽ സപ്ലൈകോ മൊബൈൽ ഔട്ട്‌ലറ്റുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും. 

292 ഇനം സാധനങ്ങൾ വില കുറച്ച് ഓഫറുകൾ വിതരണം ചെയ്യും.

250 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കും. 

50 ലക്ഷത്തിൽ അധികം കുടുംബങ്ങൾക്ക് സഹായകമാവും.

ഓണത്തിന് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടുതൽ അരി നൽകും .

മുൻഗണന വിഭാഗത്തിലെ  ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണകിറ്റ് സൗജന്യമായി നൽകുമെന്നും മന്ത്രി.

റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസാക്കാനുള്ള നിർദ്ദേശം തൽക്കാലം സ്റ്റേ ചെയ്തതായും മന്ത്രി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img