11:26am 13 November 2026
NEWS
ഖത്തറിൽ ഭക്ഷ്യലഭ്യത ഉറപ്പ്; 22 പ്രമുഖ ഔട്ട്‌ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും
28/02/2026  10:11 PM IST
nila
ഖത്തറിൽ ഭക്ഷ്യലഭ്യത ഉറപ്പ്; 22 പ്രമുഖ ഔട്ട്‌ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും

 

ദോഹ:രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) വിപുലമായ നടപടികൾ പ്രഖ്യാപിച്ചു.
രാജ്യത്തെ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെന്നും വിപണി സുസ്ഥിരമാണെന്നും മന്ത്രാലയം ഉറപ്പുനൽകി.
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളുടെ 22 പ്രധാന ബ്രാഞ്ചുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി മന്ത്രാലയത്തിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ കർശനമായ പരിശോധനകൾ നടത്തിവരികയാണ്.ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.വിപണിയിലെ നിയമലംഘനങ്ങളോ അമിതവിലയോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img