
സംസ്ഥാനത്ത് ഇനി ബൈ ഇലക്ഷൻ നടത്തേണ്ട സാഹചര്യം സംജാതമായാൽ അത് കോൺഗ്രസ് ഒറ്റക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി.കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അഭിപ്രായ ശേഖരണത്തിനെത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളോടാണ് കുഞ്ഞാലിക്കുട്ടി ആർജവത്തോടെയുള്ള അഭിപ്രായം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു.കോൺഗ്രസ് സംഘടനാ നേതാവിനെ തെരഞ്ഞെടുന്നിടത്ത് ഘടകകക്ഷികൾക്ക് കാര്യമില്ല,
അതേസമയം യുഡിഫിന്റെ മുഖ്യമന്ത്രി ആരാവണമെന്ന് അഭിപ്രായം പറയാനുള്ള അവകാശം ഘടകകക്ഷികൾക്കുണ്ടെന്ന് മാത്യു കുഴൽനാടന്റെ പ്രസ്താവനയെ പരാമർശിച്ചു കുഞ്ഞാലികുട്ടി പറഞ്ഞതായാണ് വിവരം.ആ അഭിപ്രായം കേന്ദ്രസംഘം മുമ്പാകെ കുഞ്ഞാലികുട്ടി തുറന്നു പറഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.സീറ്റ് ലഭ്യമാക്കിയ നേതാവിനോട് എംഎൽഎമാർക്ക് വിധേയത്വം ഉണ്ടാവുക സ്വാഭാവികമാണ് പക്ഷെ അതല്ല ജനവികാരം യുഡിഫിന് ജനം ഉജ്വലമായ വിജയം സമ്മാനിച്ചിരിക്കെ, ജനഹിതം മറികടന്ന് വീണ്ടും മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ഉപ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ജനവികാരത്തോടുള്ള വെല്ലുവിളിയാണ്.
ഇങ്ങനെയൊരു വെല്ലുവിളിക്ക് നിന്ന് കൊടുക്കാൻ ഘടകകക്ഷികളെ കിട്ടില്ലെന്ന് കേരള കോൺഗ്രസിനെക്കൂടി മുന്നിൽ കണ്ട് അദ്ദേഹം വ്യക്തമാക്കിയതായി പറയുന്നു ഈ സാഹചര്യത്തിൽ നിലവിൽ എംഎൽഎയല്ലാത്ത കെസി വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹം കരിനിഴലിലായി ഇനി അവശേഷിക്കുന്നത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് തകർന്ന് തരിപ്പണമായയിടത്ത് നിന്ന് കോൺഗ്രസിനെ അധികാരത്തിലെത്തിച്ച സതീശനെ മാറ്റി നിർത്തിയാൽ ജനവികാരം എതിരാവുമെന്നും ഈ വൃത്തങ്ങൾ പറയുന്നു ഉത്തരേന്ത്യൻ മോഡൽ കെട്ടിയിറക്കൽ ശൈലി ഹൈക്കമാൻഡ് കേരളത്തിൽ തുടരാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം അങ്ങനെയായാൽ വിഡി സതീശന് നറുക്ക് വീണേക്കും..
Photo Courtesy - Google










