NEWS
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ
05/08/2025 03:37 PM IST
nila

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ. കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയായ യുവതിയുമായി ബന്ധം പുലർത്തിയിരുന്ന 29കാരൻ ഇതിനിടെ മറ്റൊരു യുവതിയുമായും പ്രണയത്തിലാകുകയായിരുന്നു.
ശ്യാമിന് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം അറിഞ്ഞതിന് പിന്നാലെ യുവതി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കുത്തിയതോട് എസ്എച്ച്ഒ എം അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരടിലുള്ള വാടകവീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











