01:09am 13 November 2026
NEWS
ഫോക്ക് ഖത്തർ വനിതാ വിഭാഗം : സ്ത്രീകൾക്കായി ആരോഗ്യബോധന ശില്പശാല സംഘടിപ്പിച്ചു
17/02/2026  04:42 PM IST
nila
ഫോക്ക് ഖത്തർ വനിതാ വിഭാഗം : സ്ത്രീകൾക്കായി ആരോഗ്യബോധന ശില്പശാല സംഘടിപ്പിച്ചു

ദോഹ:ഫോക്ക് വനിതാ വിഭാഗവും ദോഹയിലെ പ്രശസ്തമായ REYADA MEDICAL CENTER ഉം സംയുക്തമായി സ്ത്രീകൾക്ക് വേണ്ടി  HEALTH AWARENESS CLASS സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെൻ്ററിൽ വെച്ച് പ്രശസ്ത സ്ത്രീരോഗ വിദഗ്ദ ഡോക്ടർ ലുഫ്ന നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായി. ഫാസിനാ ഷഫീഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ രാജശ്രീ,രശ്മീ, മേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്മീര ഷാജു നന്ദി പറഞ്ഞ യോഗത്തിൽ തസ്നി അവതാരികയായിരുന്നു. റിയാദ മെഡിക്കൽ എം.ഡി. ജംഷീർ ഹംസക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ഭാര്യ നസ്രീനാജംഷീർ ഫോക്കിൻ്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി.ഡോക്ടർ ലുഫ്നക്കുള്ള ഉപഹാരം ഫോക്ക് വനിതാ വിഭാഗം മേധാവി സീനത്ത് അഷ്‌റഫ് കൈമാറി. റിയാദയുടെ പ്രിവ് ലേജ് കാർഡുൾപ്പടെ എല്ലാ സൌകര്യങ്ങളും ചെയ്തു തന്ന റിയാദയുടെ മേധാവികൾക്ക് ഫോക്ക് പ്രത്യേക നന്ദി അറിയിച്ചു. റംലാബഷീർ, നസീഹാ,ഷംലാ സാജിദ്, ദീപ്തി രൂപേഷ്, റസിയ, ഷിൽജി, ഫർസാന, റോഷിനി, റംലാ സമദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img