02:07am 13 November 2026
NEWS
മൂടൽമഞ്ഞും സുരക്ഷാ പരിശോധനയും; എമർജൻസി അലേർട്ട് സിസ്റ്റം വിജയകരം
20/02/2026  08:54 PM IST
nila
മൂടൽമഞ്ഞും സുരക്ഷാ പരിശോധനയും; എമർജൻസി അലേർട്ട് സിസ്റ്റം വിജയകരം

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മൊബൈൽ ഫോണുകളിൽ ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങളെക്കുറിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. പൊതുജന സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശങ്ങൾ അയച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. യഥാർത്ഥ സാഹചര്യങ്ങളിൽ സന്ദേശങ്ങൾ എത്ര വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നു എന്ന് അളക്കുകയായിരുന്നു ലക്ഷ്യം. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ഈ സംവിധാനം, ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിൽ ശബ്ദിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img