08:39pm 11 November 2026
NEWS
ഫോക്കസ് ഖത്തർ ‘SOUL’ കുടുംബ സംഗമം ശ്രദ്ധേയമായി
22/06/2026  04:05 PM IST
nila
ഫോക്കസ് ഖത്തർ ‘SOUL’ കുടുംബ സംഗമം ശ്രദ്ധേയമായി

 

ദോഹ: കുടുംബജീവിതത്തിലെ സ്നേഹവും പരസ്പര ധാരണയും മൂല്യബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സംഘടിപ്പിച്ച ‘SOUL – A Program for Happier Homes’ കുടുംബസംഗമം ദോഹയിലെ QIIC ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.കുടുംബബന്ധങ്ങളുടെ സൗന്ദര്യവും വെല്ലുവിളികളും സമകാലിക സമൂഹത്തിൽ കുടുംബത്തിന്റെ പങ്കും വിഷയമാക്കി പരിശീലകനും കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ അക്ബർ അലി അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഒരു വീടിനെ മനോഹരമാക്കുന്നത് അതിന്റെ സൗകര്യങ്ങളല്ല; പരസ്പരം കേൾക്കാനും മനസ്സിലാക്കാനും തയ്യാറുള്ള ഹൃദയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.കുടുംബബന്ധങ്ങളിൽ ആശയവിനിമയത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയിൽ ആമുഖ പ്രഭാഷണം നിർവഹിച്ച ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സി.ഇ.ഒ സഫീറുസ്സലാം കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ശക്തമായ കുടുംബബന്ധങ്ങൾ സമൂഹനിർമാണത്തിന് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. 

പരിപാടിയോടനുബന്ധിച്ച് ഫോക്കസ് ലേഡീസ് വിഭാഗത്തിന്റെ പത്താം വാർഷികാഘോഷ പ്രഖ്യാപനവും പ്രത്യേക ലോഗോ പ്രകാശനവും നടന്നു. വനിതാ ശാക്തീകരണത്തിനും കുടുംബകേന്ദ്രിത പ്രവർത്തനങ്ങൾക്കും കഴിഞ്ഞ ഒരു ദശാബ്ദമായി നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്.

നിരവധി കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ സംവാദങ്ങളും അനുഭവപങ്കുവെക്കലുകളും നടന്നു. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം വളർത്തുന്നതിനും ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഫോക്കസ് ഖത്തർ സെക്രട്ടേറിയറ്റ്,എക്സ്കോം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img