
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എജ്യുക്കേഷൻ സമ്മിറ്റിന് മുന്നോടിയായി, ഖത്തറിലെ വിവിധ പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള "ലീഡോൺ – കമ്മ്യൂണിറ്റി മീറ്റ്" ഒക്ടോബർ 17, വെള്ളിയാഴ്ച ഐ.സി.സി. മുംബൈ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴിൽ മേഖലയിലെ പുതിയ പ്രവണതകൾ, സർക്കാർ തലത്തിലെ അവസരങ്ങൾ, നാളത്തെ യുവതലമുറയെ വാർത്തെടുക്കുന്നതിൽ കമ്യൂണിറ്റിയുടെ പങ്ക് എന്നിവയെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടന്നു. ചർച്ചയിൽ പാനലിസ്റ്റുകളായി ഫൈസൽ (സിജി ഖത്തർ), അഷ്‌ഹദ് ഫൈസി (സീനിയർ മാനേജർ - ദി അറബ് എനർജി ഫണ്ട് - റിയാദ്), സുആദ ഇസ്മായിൽ അഷ്‌റഫ് (വർക്ക് ഫോഴ്‌സ് ട്രൈനെർ പി.ച്ച്.സി.സി ഖത്തർ) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പ്രമുഖ വിദ്യഭ്യാസ പ്രവർത്തകനും, കോളമിസ്റ്റും, ഫോക്കസ് ഖത്തർ മുൻ ഡെപ്യൂട്ടി സി.ഇ.ഒ.യുമായ ഫിറോസ് പി.ടി മോഡറേറ്ററായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ നേതാക്കളുടെയും പ്രൊഫഷണലുകളുടെയും സാന്നിധ്യം ചർച്ചകൾക്ക് കരുത്തേകി. ലീഡോൺ മീറ്റിൽ പങ്കെടുത്ത പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ പങ്കുവെച്ച വിലയേറിയ ആശയങ്ങൾ, നവംബർ 28-ന് നടക്കുന്ന എജ്യുക്കേഷൻ സമ്മിറ്റിന് അടിത്തറയാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ സമ്മിറ്റ് വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഫോക്കസ് ഖത്തറിന്റെ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെയ്പ്പായിരിക്കും എന്നും പരിപാടിയിൽ വിലയിരുത്തി.
ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സി.ഒ.ഒ. അമീർ ഷാജി സ്വാഗതം ആശംസിച്ചു സംസാരിച്ചു. സഫിറുസ്സലാം, അനീസ് അസീസ്, ഹാഫിസ് ഷബീർ, ഡോ. റസീൽ, അൻസബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.











