08:43pm 12 November 2026
NEWS
ഫോക്കസ് ഖത്തർ ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു
05/04/2026  10:32 AM IST
nila
ഫോക്കസ് ഖത്തർ ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

 

ഖത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ  തിരഞ്ഞെടുക്കപ്പെട്ട  ഡിവിഷണൽ നേതാക്കൾക്കായി ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. നേതൃത്വ ശേഷി വളർത്തുകയും,സാമൂഹിക സേവന രംഗത്ത് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഐ.ബി.പി.സി  ഖത്തർ  പ്രസിഡൻ്റ് താഹ മുഹമ്മദ് അബ്ദുൽ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വം ഒരു സ്ഥാനമോ അധികാരമോ മാത്രമല്ല; അത് ഉത്തരവാദിത്വബോധത്തോടെ സ്വീകരിക്കേണ്ട ഒരു പ്രവർത്തിയാണെന്ന് അദ്ദേഹം ഓർമ്മപെടുത്തി  .യാഥാർത്ഥ്യത്തെ വ്യക്തമായി മനസ്സിലാക്കുകയും ലക്ഷ്യത്തിലേക്ക് വ്യക്തമായ ദിശയോടെ മുന്നേറുകയും ചെയ്യുന്നത് നേതൃത്വത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. നന്ദിയുടെയും സത്യസന്ധമായ സേവനത്തിന്റെയും മൂല്യങ്ങൾ ഓരോ നേതാവും ഉൾക്കൊള്ളണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിലെ മറ്റു  സെഷനുകളിലായി ലീഡർഷിപ്പ് ഡെവലപ്പ്മെൻ്റുമായി ബന്ധപ്പെട്ട് വിദഗ്ദർ ക്ലാസുകൾ നയിച്ചു.
സംഘടനാ വളർച്ചയിലെ സോഷ്യൽ മീഡിയയിലെ മാർക്കറ്റിങ് സാധ്യതകൾ  എന്ന വിഷയത്തിൽ സ്‌കൂൾ ബോക്സ് സി.ഇ. ഒ യും സോഫ്റ്റ് സ്‌കിൽ ട്രൈയിനറുമായ അമീർ ഷാജി സംസാരിച്ചു.
ഫോക്കസ്ഖത്തർന്റെ മുൻ കാല നേതാക്കൾ പങ്കെടുത്ത “ലെഗസി ലാബ്” ഇൻ്ററാക്ടീവ് സെഷൻ ഫോക്കസിൻ്റെ ഇരുപത് വർഷത്തെ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്ക് വെച്ചതിനോടൊപ്പം തന്നെ ഭാവി പദ്ധതികളെ കുറിച്ചുള്ള ആശയ വിനിമയങ്ങളുടെ കൈമാറ്റ വേദിയായി.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി,മൂല്യാധിഷ്ഠിത ദാർശനികതയിലൂടെ സാമൂഹ്യ സേവന രംഗത്ത് ഫോകസ് ഖത്തർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ചു.

ഫോകസ് ഖത്തർ സി.ഒ.ഒ  ഡോ.റസീൽ മൊയ്തീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സി.ഇ.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. അമീനു റഹ്‌മാൻ , മുഹമ്മദ് ആഷിഖ്, അൻസബ്, മുഹമ്മദ് ഷഫീഖ്, ത്വാഹ മുഹമ്മദ്, റഷീഖ് ബക്കർ, ഫഹ്‌സിർ റഹ്‌മാൻ ,ഹാഫിസ് ഷബീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img