
കേരള മാനേജ്മെമെൻ്റ് അസോസിയേഷൻ വാർഷിക മാനേജ്മെൻ് കൺവൻഷൻ മുൻ യു എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ (ഹാബിറ്റാറ്റ് 3) കുമരേശ് സി മിശ്ര ഉദ്ഘാടനം ചെയ്യുന്നു. കെ എം എ ഓണററി സെക്രട്ടറി കെ അനിൽ വർമ, കെ എം എ.പ്രസിഡൻ്റ് കെ ഹരികുമാർ, മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ, ഭാരതീയ വിദ്യാഭവൻ കൊച്ചി ചെയർമാൻ വേണുഗോപാൽ സി ഗോവിന്ദ്, ക്ളെയ്സിസ് ടെക്നോളജീസ് സിഎംഡി വിനോദ് തരകൻ, കെ എം എ സീനിയർ വൈസ് പ്രസിഡൻ്റും കൺവൻഷൻ ചെയറുമായ അൽജിയേഴ്സ് ഖാലിദ് എന്നിവർ സമീപം.
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻറെ (കെഎം എ) നാൽപ്പത്തി മൂന്നാമത് വാർഷിക മാനേജ്മെന്റ് കൺവൻഷന് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. മുൻ ഹാബിറ്റാറ്റ് 3 യു എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി മിശ്ര
കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അൻപതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളുമാണ് രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് കൺവെൻഷനിൽ പങ്കെടുക്കുന്നത്. ട്രാൻസ്ഫോർമിങ് ഫോർ ഇമ്പാക്റ്റ് എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.
പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കുമരേശ് മിശ്ര
ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക മേഖല ആഗോള തലത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷേ സാമ്പത്തികമായി ഇന്ത്യ കരുത്താർജിച്ചിട്ടുണ്ട്. നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി മികച്ച ഭാവിയിലേക്ക് ലക്ഷ്യമിടണം. ടൂറിസം, ആരോഗ്യം, നോളഡ്ജ് കേന്ദ്രങ്ങൾ എന്നിവയിലൂടെ കേരളത്തിന് കൂടുതൽ മുന്നേറാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. വികസിത ഭാരത് 2047 എന്ന സ്വപ്നത്തിലേക്ക് കുതിക്കാൻ സുസ്ഥിര സാമ്പത്തിക വളർച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാല വളർച്ചയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കിയുള്ള സാമ്പത്തിക വളർച്ചയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി ജെ ജോർജ് (ജിയോജിത്), മധു എസ് നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ചടങ്ങിൽ ആദരിച്ചു. ഇവരെ പങ്കെടുപ്പിച്ചു നടന്ന റൗണ്ട് ടേബിൾ സെഷനിൽ വേണുഗോപാൽ സി ഗോവിന്ദ് മോഡറേറ്ററായിരുന്നു.
കെ എം എ പ്രസിഡൻ്റ് കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. ക്ളെയ് സിസ് ടെക്നോളജീസ് സിഎംഡി വിനോദ് തരകൻ പ്രസംഗിച്ചു. കെഎം.എ സീനിയർ വൈസ് പ്രസിഡൻ്റ് അൽജിയേഴ്സ് ഖാലിദ് സ്വാഗതവും ഓണററി സെക്രട്ടറി കെ അനിൽ വർമ നന്ദിയും പറഞ്ഞു.
ആദ്യ ദിനത്തിൽ കെ എം ഏസ് റോൾ ഇൻ ദി ട്രാൻസ്ഫർമേഷൻ ഓഫ് കേരളാസ് മാനേജ്മെന്റ് ലാൻഡ്സ്കേപ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സുനിൽ സക്കറിയ മോഡറേറ്ററായിരുന്നു. സിയാൽ എം ഡി എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് കെ പണിക്കർ, ദിനേശ് തമ്പി, കെ ഹരികുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ നിരുപമ റാവു, ആനന്ദ് കുൽക്കർണി, ഡോ.പ്രമോദ് വർമ്മ, നവാസ് മീരാൻ, രാജ് രാഘവൻ, നരേഷ് കുമാർ സേഥി, വിനോദ് തരകൻ, പ്രൊഫ. ഹെലെ ഹാരിസൺ, വിരാൾ ദവദ, ഡോ. കൃഷ്ണദാസ് ഗെയ്ടോൻഡ്, ഡോ. ബിജോയ് ഈരാറ്റിൽ, ശ്രീവത്സൻ അപരാജിതൻ, ഡോ. നളന്ദ ജയദേവ്, ഡോ. നേഗിഷ് ഗൗനിക്കർ , ഡോ. എസ് ജ്യോതി നീരജ, ഷീന സിംഗ്, ഇബ്രാഹിം ഹവാസ് എന്നിവർ സംസാരിക്കും.
യുവ മാനേജർമാർക്കും യുവ സംരംഭകർക്കുമായി സംഘടിപ്പിച്ച യങ് മൈൻഡ്സ് സമ്മിറ്റ് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു..ശരത്ബാബു ഏഴുമലൈ മുഖ്യാതിഥിയായിരുന്നു. പ്രൊഫ. ഹെലെ ഹാരിസൺ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാനൽ സെഷനുകളിൽ ബിബു പുന്നൂരാൻ, അൽത്താഫ് ജഹാംഗീർ, മീന തോമസ്, ദീപു സേവ്യർ, അതുൽ റാം, ഡോ.കല്യാണി വല്ലത്ത്, അനൂപ് അംബിക, സുശാന്ത് കുരുന്തിൽ, ടോം ജോസഫ് എന്നിവർ സംസാരിച്ചു.










