05:57pm 05 November 2026
NEWS
ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ: എ ടി സ് ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു.
09/09/2025  05:59 PM IST
nila
ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ: എ ടി സ് ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു.

 

ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി എ ടി സ് ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു. പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുവാനും നിലവിലെ ജോലിയിൽ ‌ ഉയർച്ച ലഭിക്കുവാനും ആവിശ്യമായ റെസ്യൂമുകൾ അപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (എ ടി സ്) വഴി എങ്ങനെ ഫിൽട്ടർ ചെയ്യപ്പെടുന്നു എന്നും, അത് തിരിച്ചറിഞ്ഞ്‌ എങ്ങനെ  മികച്ച റെസ്യൂമുകൾ തയ്യാറാക്കാമെന്നും പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് പരിശീലനം നൽകി.

അതിവേഗം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ തൊഴിൽ മേഖലകൾ സുരക്ഷിതമാക്കുവാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ സെഷന്റെ ഭാഗമായി അവതരിപ്പിച്ചു.

ഫോക്കസ്‌ ഇന്റർനാഷണൽ അൽഖോർ ഡിവിഷനും മദീന ഖലീഫ ഡിവിഷനും സംയുക്തമായി ഫോക്കസ്‌ വില്ലയിൽ വെച്ച്‌ സംഘടിപ്പിച്ച പരിശീലന പരിപാടിയിയിൽ വിവിധ സെഷനുകളിലായി നടന്ന പരിശീലന സെഷനുകൾക്ക് അൻസബ് ടി പി‌, ഷഫീഖ്‌ ടി കെ എന്നിവർ നേതൃത്വം നൽകി.

ദോഹയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി അന്വേഷിക്കുന്ന നിരവധി പേർ പരിശീലനത്തിന്റെ ഭാഗമായി പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img