12:55pm 12 November 2026
NEWS
ഫോക്കസ് ഗോൾ സോക്കർ: ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി
30/12/2025  12:26 PM IST
nila
ഫോക്കസ് ഗോൾ സോക്കർ: ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി

ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബോൾ ടൂർണമെൻ്റ്  'ഗോൾ സോക്കറി'ൽ ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി. 

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ ഫൈനലിൽ ഓർബിറ്റ് എഫ്സിയെ പരാജയപ്പെടുത്തി ഫ്രൈഡേ ഫിഫ മഞ്ചേരി കപ്പിൽ മുത്തമിട്ടു. കളിയുടെ മുഴുവൻ സമയവും പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയിരുന്നു.

അൽ മെഷാഫ് ജെംസ് അക്കാദമിയിൽ നടന്ന ടൂർണമെൻ്റിൽ 16 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ സി. ഒ. ഒ അമീർ ഷാജി ട്രോഫി സമ്മാനിച്ചു. റിയാദ മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ ഷഫീഖ് മെഡലുകൾ നൽകി. റണ്ണർ അപ്പിനുള്ള ട്രോഫി മാർക്ക് മാനേജർ ഫാസിൽ സമ്മാനിച്ചു. ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ ഡെപ്യൂട്ടി സി.ഇ. ഒ. സഫീറുസ്സലാം മെഡലുകൾ നൽകി. ടൂർണ്ണമെൻ്റിലെ ടോപ്സ്കോറർ ട്രോഫി അഞ്ച് ഗോളുകൾ നേടി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ശാഹിനും ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഓർബിറ്റ് എഫ്സി ഗോൾകീപ്പർ റാഷിദും കരസ്ഥമാക്കി. ടൂർണ്ണമെൻ്റിലെ മികച്ച ഗോൾകീപ്പറായി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ഷഹീനെ തെരഞ്ഞെടുത്തു.

ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ ഇവൻ്റ്  മാനേജർ ആഷിഖ് ബേപ്പൂർ, മൊയ്തീൻ ഷാ, ഫായിസ് എളയോടത്ത്, ഹാഫിസ് ഷബീർ, മുസ്തഫ, ശംസീർ, മിഥ്‌ലാജ്, ഫൈസൽ ഭരണിക്കൽ, അനീസ് അസീസ് തുടങ്ങിയവർ ടൂർണമെൻ്റ് നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img