NEWS
ഫ്ലൈനാസ് ദോഹ-കോഴിക്കോട് സർവീസ്: ആകർഷണീയ മായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് എവൻസ് ട്രാവൽസ്
21/06/2026 07:16 AM IST
NILA

ദോഹ: പ്രമുഖ സൗദി ബജറ്റ് എയർലൈനായ ഫ്ലൈനാസ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നു. റിയാദ് വഴി കണക്റ്റിങ് ഫ്ലൈറ്റായിട്ടാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഏറ്റവും ആകർഷകമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.ദോഹയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 17:55-നാണ് ഫ്ലൈനാസ് എയർ (Flight No: XY224/327) പുറപ്പെടുന്നത്. റിയാദിലെ സ്റ്റോപ്പ് ഓവറിന് ശേഷംപിറ്റേന്ന് രാവിലെ 08:20-ഓടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.ഖത്തറിൽ എവൻസ് ട്രാവൽസ് ആണ് ഫ്ലൈനാസിന്റെ ഒഫീഷ്യൽ ഏജൻസി. ആകർഷണീയ മായ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണെന്നും, എവൻസ് ട്രാവൽസിലൂടെയോ ഖത്തറിലെ മറ്റ് പ്രമുഖ ട്രാവൽ ഏജൻസികൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










