01:21am 12 November 2025
NEWS
അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക്കുമായി ഫ്ലോറാ മെഡികെയര്‍ ഇടപ്പള്ളിയില്‍
21/04/2025  01:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക്കുമായി ഫ്ലോറാ മെഡികെയര്‍ ഇടപ്പള്ളിയില്‍
HIGHLIGHTS

ഇടപ്പള്ളിയിൽ ആരംഭിച്ച ഫ്ലോറ മെഡികെയർ  ഡെൻ്റൽ ആൻഡ് ഇഎൻടി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു. കെ.ജെ. ഷൈൻ ടീച്ചർ, മാനെജിങ് ഡയറകടർ ഡോ. ഫയാസ് കെ.എ , എക്സിക്യൂട്ടിവ് ഡയറക്ടർ ഗോകുൽ വിജയ്, ഡയറക്ടർ റിയാസ് ഹമീദ് എന്നിവർ സമീപം.

കൊച്ചി:  ഇടപ്പള്ളിയില്‍ അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക്  തുറന്ന് ഫ്ലോറാ മെഡികെയര്‍. എറണാകുളം എം.പി ഹൈബി ഈഡന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ആരോഗ്യസേവന രംഗത്ത് അതിവേഗം വളരുന്ന കൊച്ചിയിലേക്ക് ഫ്ലോറാ മെഡികെയറിന്റെ കടന്നുവരവ് ആരോഗ്യമേഖലയ്ക്ക് ആകെ മുതല്‍ക്കൂട്ടാകുമെന്ന് ഹൈബി ഈഡന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫയാസ് കെ.എ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോകുല്‍ വിജയന്‍, ഡയറക്ടര്‍ റിയാസ് ഹമീദ്, ഡോ. റിസ്‌വി അലി,   പറവൂർ മുൻസിപ്പൽ കൗൺസിലർ കെ.ജെ.  ഷൈന്‍ ടീച്ചർ   എന്നിവര്‍ സന്നിഹിതരായിരുന്നു.ഡെന്റല്‍ ആന്‍ഡ് ഡെര്‍മറ്റോളജി വിഭാഗവുമായി  നോര്‍ത്ത് പറവൂരില്‍ 2023ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇ.എന്‍.ടി, ഹോമിയോപ്പതി, പീഡിയാട്രിക്‌സ്, സൈക്കോളജി വിഭാഗങ്ങളിലേയ്ക്ക് സേവനം വിപുലപ്പെടുത്തിയ ഫ്ലോറാ മെഡികെയര്‍ എല്‍എല്‍പി പോളിക്ലിനിക് ആഭ്യന്തര, വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ഇടപ്പള്ളിയില്‍ പുതിയ ക്ലിനിക് തുറന്നത്.നൂതന ദന്ത ചികിത്സയും ഇഎന്‍ടി ചികിത്സകളും മെച്ചപ്പെട്ട സേവനവും ഉയർന്ന കാര്യക്ഷമതയുള്ള അത്യാധുനിക ഉപകരണങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫ്ലോറാ മെഡികെയര്‍ എം.ഡിയും ദന്തവിഭാഗം മേധാവിയുമായ ഡോ. ഫയാസ് കെ.എ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. റിസ്‌വി അലിയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളുമായും ആരോഗ്യമേഖലയിലെ സേവനദാതാക്കളുമായി പങ്കാളിത്തത്തിലും ധാരണാപത്രങ്ങളിലും ഫ്ലോറാ മെഡികെയര്‍ ഒപ്പുവെക്കുമെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img