NEWS
'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; വി ഡി സതീശന് പിന്തുണയുമായി മലപ്പുറത്ത് ഫ്ലക് ബോർഡ്
24/04/2026 12:58 PM IST
nila

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്. മലപ്പുറത്താണ് വി ഡി സതീശന് അഭിവാദ്യങ്ങളർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകൾ അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ചത്.
മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാറപ്പുറം കൂട്ടായ്മയുടെ പേരിലാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്. 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









