04:05pm 01 September 2026
NEWS
നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും
01/09/2026  01:19 PM IST
ചെറുകര സണ്ണിലൂക്കോസ്
നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

 

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40 വർഷമായി യുകെയിൽ സ്ഥിരതാമസക്കാരിയായിരുന്ന സുനന്ദ, ആൽപെയ്ൻ എക്കോ ട്രക്ക് ഗ്രൂപ്പിനോടൊപ്പമുള്ള യാത്രാവേളയിലായിരുന്നു. ടിബറ്റ്-നേപ്പാൾ അതിർത്തിക്ക് സമീപമുള്ള റാസുഗാവിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അവർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. സുനന്ദയുടെ ഭർത്താവ് റിട്ട. യു കെ ഗവൺമെന്റ് ഉദ്യോഗസ്ഥനായ മണിരാജൻ ഇരവിപുരം കുന്നത്തികാവ് നഗറിലെ താമസക്കാരനാണ്. ഡോ. മീര മണിരാജ്, ഡോ. സുമി മണിരാജ് എന്നിവരാണ് മക്കൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img