
നീർവിളാകം : ധർമ്മശാസ്താ ക്ഷേത്രത്തിലെ പത്തു നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. പകൽ 10 നും 10.45 നും മദ്ധ്യേയാണ് കൊടിയേറ്റ് ചടങ്ങ്. തുടർന്ന് കൊടിയേറ്റ് സദ്യ നടക്കും.
വൈകിട്ട് 6.15 ന് തിരുവാതിര, 7.30 ന് ചെങ്ങന്നൂർ സ്വര തീർത്ഥം ഭജൻസ്, 9.15 ന് വിളക്കെഴുന്നള്ളിപ്പ്.
രണ്ടാം നാളായ 25 ന് വൈകിട്ട് 7.15 ന് ചെട്ടികുളങ്ങര ഈരേഴ വടക്ക് ശ്രീപരമേശ്വര കുത്തിയോട്ട കളരിയുടെ കുത്തിയോട്ട ചുവടും പാട്ടും ഉണ്ട്.അഞ്ചാം ഉത്സവ ദിനമായ 28 മുതൽ വൈകിട്ട് 6 ന് സേവ നടക്കും. ഏഴാം ഉത്സവ ദിനമായ 30 ന് രാത്രി 10 മുതൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന ' സാന്ദ്രാനന്ദലയം'. അഞ്ചാം ഉത്സവ ദിനമായ 28നും ഏഴാം ദിനമായ 30 നും പൂരം ഉത്സവ നാളായ 31 നും പകൽ 10 ന് ഉത്സവ ബലി നടക്കും.
പൂരം നാളിൽ രാത്രി 10.30 ന് പെരിങ്ങാട്ട് കാവ് ദേവി ക്ഷേത്രത്തിൽ ഹിഡുംബൻ പൂജയും തുടർന്ന് കാവടിയാട്ടവും നടക്കും.
ഏപ്രിൽ ഒന്നിന് ആണ് ഉത്രം ഉത്സവ ദിനം.പകൽ 10.30 ന് കവടി വരവ്, രാത്രി 10 ന് പുഷ്പാഭിഷേകം,11 ന് നൃത്ത നാടകം, പുലർച്ചെ മൂന്നിന് പള്ളിവിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഏപ്രിൽ രണ്ടിന് വൈകിട്ട് 7 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.











