
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. . ഇടവക വികാരി ഫാ. ജോസ് വർഗീസ് തിരുനാൾ കൊടിയേറ്റി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റിനി , നൊവേന, പ്രസിദേന്തി വാഴിക്കൽ , വി. കുർബാന - പുനലൂർ രൂപത ചീഫ് കോർഡിനേറ്റർ ഫാ. ബെനഡിക്ട് . ജെ . തെക്കുവിള കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം. തിങ്കൾ
വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റിനി , നൊവേന , പ്രസിദേന്തി വാഴിക്കൽ, വി.കുർബാന മലങ്കര റീത്തിൽ - ചെറിയനാട് സെൻ്റ് ജൂഡ് മലങ്കര കത്തോലിക്ക തീർഥാടന പള്ളി വികാരി ഫാ. വർഗീസ് കൊച്ചുകളീക്കൽ കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം. പത്തിന് രാവിലെ 7.30ന് ജപമാല, എട്ടിന് വി. കുർബാന ,വചനസന്ദേശം - കൊഴുവല്ലൂർ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ.സഹായ റൂബിൻസ് മുഖ്യകാർമികനാകും. കടയിക്കാട് അറയ്ക്കലിൽ വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന.5.30 ന് ആഘോഷമായ വേസ്പര - ബിഷപ്പ് സെക്രട്ടറി ഫാ. ജസ്റ്റിൻ സക്കറിയ മുഖ്യകാർമികനാകും. പുനലൂർ രൂപത കെസിവൈഎം ഡയറക്ടർ ഫാ. വിപിൻ സെബാസ്റ്റ്യൻ വചന സന്ദേശം നല്കും. തുടർന്ന് ദേവാലയത്തിലേക്ക് ആഘോഷമായ പ്രദക്ഷിണം. തുടർന്ന് ലൈറ്റ് ഷോ. പ്രധാന തിരുനാളായ 11ന് രാവിലെ 10ന് ജപമാല ലിറ്റിനി , നൊവേന, പ്രസിദേന്തി വാഴിക്കൽ തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലി - പുനലൂർ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വാസ് മുഖ്യകാർമികനാകും. പുനലൂർ രൂപത വൈസ് ചാൻസിലർ ഫാ. ക്രിസ്റ്റി ജോസഫ് വചനസന്ദേശം നല്കും. തുടർന്ന് കൊടിയിറക്ക് , സ്നേഹവിരുന്ന്. വൈകിട്ട് ആറിന് ലൂർദ് ഫെസ്റ്റ് , എട്ടിന് കരോക്കേ ഗാനമേള. 12 ന് വൈകിട്ട് അഞ്ചിന് ജപമാല, 5.30 ന് വി. കുർബാന - പരേതരുടെ ആത്മാക്കൾക്ക് വേണ്ടി , സെമിത്തേരി വെഞ്ചിരിപ്പ് എന്നിവ നടക്കും.











