10:04am 24 April 2026
NEWS
തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
04/01/2025  01:33 PM IST
nila
തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂരിൽ ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം. അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് മരിച്ചത്. കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്ത് നിന്നിരുന്ന കേടായ തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്. 

തെങ്ങിന് സമീപത്ത് തീയിട്ടിട്ടുണ്ടായിരുന്നു. അതിന് സമീപത്ത് നിൽക്കുമ്പോൾ കുട്ടിയുടെ ശരീരത്തിലേക്ക് തെങ്ങ് വീഴുകയായിരുന്നു. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘനാളായി പെരുമ്പാവൂരിലെ വാടകവീട്ടിലെ താമസക്കാരാണ് മുഹമ്മദിന്റെ കുടുംബം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img