03:31am 14 August 2026
NEWS
​ഫോബ്‌സ് പട്ടികയിൽ തിളങ്ങി ഖത്തറിലെ അഞ്ച് നിക്ഷേപകർ
21/07/2026  12:37 PM IST
nila
​ഫോബ്‌സ് പട്ടികയിൽ തിളങ്ങി ഖത്തറിലെ അഞ്ച് നിക്ഷേപകർ

 


ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 50 അസറ്റ് മാനേജർമാരുടെ ഫോബ്‌സ് (Forbes Middle East) പട്ടികയിൽ ഇടംപിടിച്ച് അഞ്ച് പ്രമുഖ ഖത്തരി നേതാക്കൾ. ഏകദേശം 16 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഈ അഞ്ച് പേർ മാത്രമായി കൈകാര്യം ചെയ്യുന്നത്. മേഖലയിലെ വിപണി വളർച്ചയും നിക്ഷേപ ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ നേട്ടത്തിന് പിന്നിൽ.
മുഹമ്മദ് ഇസ്മായിൽ അൽ ഇമാദി (ഗ്രൂപ്പ് സി.ഇ.ഒ, ലിഷാ ബാങ്ക്): ഇദ്ദേഹം നയിക്കുന്ന ലിഷാ ബാങ്കിന്റെ ആസ്തി 2025-ൽ 52% വർധിച്ച് 3.7 ബില്യൺ ഡോളറിലെത്തി.ഹുസൈൻ ഫക്രുദ്ദീൻ (സി.ഇ.ഓ, ക്യുഇൻവെസ്റ്റ്): പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് മേഖലകളിലായി 2.2 ബില്യൺ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്നു.അക്ബർ അഹമ്മദ് ഖാൻ (ആക്ടിങ് സി.ഇ.ഓ, അൽ റയ്യാൻ ഇൻവെസ്റ്റ്‌മെന്റ്): ഇദ്ദേഹത്തിന് കീഴിലുള്ള അൽ റയ്യാൻ ജിസിസി ഫണ്ട് കഴിഞ്ഞ 10 വർഷത്തിനിടയിൽ 119.2% നേട്ടമാണ് കൈവരിച്ചത്. മൊത്തം ആസ്തി 1.4 ബില്യൺ ഡോളർ.​ഹൈതം അൽ-ഖാതിർജി (സി.ഇ.ഒ, ഫസ്റ്റ് ഇൻവെസ്റ്റർ കമ്പനി): ദുഖാൻ ബാങ്കിന്റെ നിക്ഷേപ വിഭാഗമായ ഈ കമ്പനിയുടെ ആസ്തി 12.5% വർധിച്ച് 750 മില്യൺ ഡോളറിലെത്തി.എന്നിവരാണ് പട്ടികയിൽ ഇടംനേടിയ പ്രമുഖർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img