09:06pm 17 August 2026
NEWS
പുതുവത്സരദിനത്തില്‍ അഞ്ച് നിര്‍ധന യുവതികള്‍ക്ക് സമൂഹവിവാഹം
17/08/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതുവത്സരദിനത്തില്‍ അഞ്ച് നിര്‍ധന യുവതികള്‍ക്ക് സമൂഹവിവാഹം
HIGHLIGHTS

വാർത്താ സമ്മേളനത്തിൽ ശശി കോവിലകത്ത്, പ്രിംസൺ ഡിയസ്, നിഷാദ് അബൂബക്കർ, ഡോ. അനില്‍ ബാലചന്ദ്രൻ, മായ അനിൽ, ബാബു എൻ പി, അൻവർ എ ടി എന്നിവർ

കൊച്ചി: പുതുവത്സരദിനത്തില്‍ അഞ്ച് നിര്‍ധന യുവതികളുടെ വിവാഹം നടത്താന്‍ 'കിങ് മേക്കര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ബിസിനസ് പരിശീലകന്‍ ഡോ. അനില്‍ ബാലചന്ദ്രനും കുടുംബവും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ദീര്‍ഘ സുമംഗലീ ഭവഃ' സമൂഹവിവാഹം 2027 ജനുവരി ഒന്നിന് എറണാകുളം കളമശ്ശേരിയിലെ ചാക്കോളാസ് പവിലിയനില്‍ നടക്കുമെന്ന് ഡോ. അനില്‍ ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് വിവാഹച്ചടങ്ങുകള്‍.

ഇന്ത്യയിലും വിദേശത്തും സംരംഭകര്‍ക്കായി ബിസിനസ് ട്രെയിനിങ് ക്ലാസുകള്‍ നടത്തുന്ന ഡോ. അനില്‍ ബാലചന്ദ്രനും കുടുംബവും സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിന്റെ നാലാമത്തെ പതിപ്പാണിത്. നേരത്തെ രണ്ടുതവണ കായംകുളത്തും ഒരുതവണ കോഴിക്കോടും സമൂഹവിവാഹം സംഘടിപ്പിച്ചിരുന്നു. അതേ മാതൃകയില്‍ ഇത്തവണയും അഞ്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കുകയാണ്.

പുതുവത്സരദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

അഞ്ച് സഹോദരിമാര്‍ക്ക് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കാന്‍ കഴിയുന്നത് വലിയ പുണ്യമായി കരുതുന്നതായി ഡോ. അനില്‍ ബാലചന്ദ്രന്‍ പറഞ്ഞു. സമൂഹത്തിലെ നന്മയുള്ള മനുഷ്യരുടെ സാന്നിധ്യവും പിന്തുണയും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ വിവാഹത്തിന് അപേക്ഷിക്കാൻ 9074289598 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.വാർത്താ സമ്മേളനത്തിൽ ശശി കോവിലകത്ത്, പ്രിംസൺ ഡിയസ്, നിഷാദ് അബൂബക്കർ, മായ അനിൽ, ബാബു എൻ പി, അൻവർ എ ടി എന്നിവരും പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img