03:46pm 13 August 2026
NEWS
അഞ്ചു പുതിയ പോലീസ് കമ്മീഷണറേറ്റുകൾ വരുന്നു ; ബംഗളുരു നഗരം അടിമുടി മാറും.
05/08/2026  11:09 AM IST
വിഷ്ണുമംഗലം കുമാർ
അഞ്ചു പുതിയ പോലീസ് കമ്മീഷണറേറ്റുകൾ വരുന്നു; ബംഗളുരു നഗരം അടിമുടി മാറും

 കർണാടകം: തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി വികസിക്കുകയാണ് ബംഗളുരു. ബ്രഹത് ബംഗളുരു മഹാനഗര പാലികെ (ബി ബി എം പി) പിരിച്ചുവിട്ട് പകരം മുഖ്യമന്ത്രി ചെയർമാനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി( ജി ബി എ) രൂപീകരിച്ചത് കഴിഞ്ഞ വർഷമാണ്. ജി ബി എയുടെ കീഴിൽ അഞ്ചു മുൻസിപ്പൽ കോർപറേഷനുകളുണ്ടാവും. എസ്‌ ഐ ആർ ജോലികൾ നടക്കുന്നതിനാൽ അവയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷാദ്യമേ നടക്കാനിടയുള്ളൂ. അഞ്ചു കോർപറേഷനുകൾ വരുന്നതോടെ അഞ്ചു പുതിയ പോലീസ് കമ്മീഷണറേറ്റുകൾ സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത്. ബംഗളുരു സെൻട്രൽ, നോർത്ത്, സൗത്ത്,ഈസ്റ്റ്‌, വെസ്റ്റ്‌ എന്നിങ്ങനെ അഞ്ചു പോലീസ് കമ്മീഷണർ ഓഫിസുകൾ നഗരത്തിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട പ്രപ്പോസൽ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ഡിജിപി എം എ സലീമിന് സമർപ്പിച്ചിട്ടുണ്ട്. ചീഫ് പോലീസ് കമ്മീഷണർ എന്നൊരു പുതിയ തസ്തിക സ്ഥാപിച്ച് കമ്മീഷണറേറ്റുകൾ അതിന്റെ കീഴിലാക്കും. നിലവിലുള്ള പോലീസ് കമ്മീഷണരുടെ കീഴിൽ 26296 തസ്തികകളാണുള്ളത്. 6633 പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. അഞ്ചു കമ്മീഷണറേറ്റുകൾ സ്ഥാപിക്കുന്നതിന് 764.87 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചീഫ് കമ്മീ ഷണർ ഓഫിസിന് കീഴിലായി അഞ്ചു കമ്മീഷണർ ഓഫീസുകൾ കൂടി വരുന്നതോടെ ബംഗളുരുവിന്റെ മുഖഛായ മാറും. ഒരു കോടി അമ്പത്തെട്ട് ലക്ഷമാണ് ഇപ്പോൾ നഗരത്തിലെ ജനസംഖ്യ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img