09:34pm 11 November 2026
NEWS
വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചം​ഗ സംഘം അറസ്റ്റിൽ
12/11/2025  06:26 AM IST
nila
വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചം​ഗ സംഘം അറസ്റ്റിൽ

ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചം​ഗ സംഘത്തെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. സിവിൽ സ്റ്റേഷൻ വാർഡിലെ കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡിലെ പുതുവൽ പുരയിടം സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിലെ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലിശ്ശേരി വാർഡിലെ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ചും പുന്നമട ഫിനിഷിംഗ് പോയിന്റും ഉൾപ്പെടെ പ്രദേശങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി ഇവർ വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടര കിലോഗ്രാമോളം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സൗത്ത് സി.ഐ വി.ഡി. റെജിരാജിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ പി.ആർ. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവിനൊപ്പം ചെറിയ പ്ലാസ്റ്റിക് കവറുകൾ, ഇലക്ട്രോണിക് വെയിംഗ് മെഷീൻ എന്നിവയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐമാരായ രാജേഷ്, ജയേന്ദ്ര മേനോൻ, എ.എസ്.ഐ രതീഷ് ബാബു, സീനിയർ സി.പി.ഒമാരായ പി.വിനു, സജു സത്യൻ, എസ്.സജീഷ്, ഫിറോസ് എന്നിവരോടൊപ്പം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.