NEWS
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
02/06/2025 10:51 AM IST
nila

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയാണ് അഞ്ചംഗ സംഘം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











