05:16pm 09 November 2026
NEWS
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂത്തോട്ടയിൽ
26/05/2025  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂത്തോട്ടയിൽ

തൃപ്പൂണിത്തറ : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി തൃപ്പൂണിത്തറ സബ് റീജിയണൽ ട്രാൻസ്പോർട് ഓഫീസിൻ്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 28 ബുധനാഴ്ച രാവിലെ 8 മണി മുതൽ പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം മൈതാനിയിൽവെച്ച് നടക്കും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , ജിപിഎസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവർണർ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് മുതലായ രേഖകളുമായി വാഹനങ്ങൾ യഥാസമയം ഹാജരാക്കണമെന്ന് തൃപ്പൂണിത്തുറ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ ഫിറ്റ്നസ് പുതുക്കി ലഭിച്ച വാഹനങ്ങൾ പരിശോധനയ്ക്കായി കൊണ്ടുവരേണ്ടതില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img