
ദോഹ:ഖത്തറിന്റെമത്സ്യബന്ധന പാരമ്പര്യങ്ങൾ അടയാളപെടുത്തുന്ന മത്സ്യബന്ധന പ്രദർശനം ദോഹ ഓൾഡ് പോർട്ടിൽ ഏപ്രിൽ 9 മുതൽ 12 വരെ നടക്കും. വൈകുന്നേരം 4 മുതൽ 9 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. എണ്ണകണ്ടെത്തുന്നതിനുമുമ്പ്, രാജ്യത്തിന്റെ പ്രാഥമിക ഉപജീവനമാർഗ്ഗമായിരുന്ന കടൽഅറിവുകൾ പങ്കുവയ്ക്കുന്നപരിപാടികളുംമത്സ്യബന്ധനപ്രദർശനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വല നെയ്ത്ത്, ബോട്ട് നിർമ്മാണം, കരകൗശല വിദഗ്ധരുടെ പ്രകടനങ്ങൾ, സമുദ്ര ജീവിതവുമായി ബന്ധപ്പെട്ട വല നിർമ്മാണം, കയർ നെയ്ത്ത് തുടങ്ങിയ വ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ തീരദേശ പൈതൃകത്തിന്റെ താളം ജീവസുറ്റതാക്കുന്ന പരമ്പരാഗത നാടോടി സമുദ്ര ബാൻഡും അരങ്ങേറും. പ്രദർശനംപാരമ്പര്യത്തിന്റെയുംനവീകരണത്തിന്റെയും അഭിവൃദ്ധിക്കുള്ള വേദിയാകുമെന്ന്
ഓൾഡ് ദോഹ പോർട്ട് സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ലപറഞ്ഞു











